18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്‌സിൻ; പ്രധാനമന്ത്രിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 45 വയസ് വരെ പ്രായമുള്ളവർക്ക് മുഴുവനും വാക്‌സിനേഷൻ നടത്താൻ 1100 കോടി രൂപ ചെലവുണ്ടെന്നും, ഈ സാഹചര്യത്തിൽ ഇത്രയും വലിയ തുക വഹിക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ല എന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും സൗജന്യ വാക്‌സിനേഷൻ കൂടി ഏറ്റെടുക്കാനാകില്ലെന്നും ഇത് സംസ്ഥാനത്ത് വലിയ കടബാധ്യതക്ക് കാരണമാകുമെന്നും ഹേമന്ത് സോറൻ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്‌സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെക്കണം എന്ന് പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു . അതിന് പിന്നാലെയാണ് ഹേമന്ത് സോറെയുടെ കത്ത്.
Story Highlights: covid vaccination, hemanth soran sent letter to prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here