Advertisement

കൊടകര കുഴല്‍പ്പണക്കേസ്; കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

June 1, 2021
Google News 1 minute Read
pattambi 1.84 hawala money seized

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് തിരൂരിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ധര്‍മരാജനും സംഘത്തിനും തൃശൂരില്‍ മുറി എടുത്തു നല്‍കിയതെന്ന് സതീഷ് മൊഴി നല്‍കിയിരുന്നു. അതേസമയം കവര്‍ച്ചാപണത്തിലെ ബാക്കി തുക കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ പ്രതികളുടെ വീട്ടുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രണ്ടു കോടിയിലധികം തുകയാണ് ഇനി കണ്ടെത്താനുള്ളത്.

Story Highlights: kodakara case, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here