Advertisement

നിർമാണ മേഖലയിലെ സാമഗ്രികളുടെ വില വർധനവ്; വ്യവസായ മന്ത്രി വിളിച്ച യോഗം ഇന്ന്

June 1, 2021
Google News 1 minute Read

സംസ്ഥാനത്ത് നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് കമ്പനികളും വിതരണക്കാരും വ്യാപാരികളുമായാണ് ഇന്ന് യോഗം ചേരുക. കമ്പനികൾ വില കൂട്ടുന്നതിനെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യത്തെ തുടർന്നാണ് മന്ത്രി യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ഓൺലൈനായാണ് യോഗം.

സിമന്റ്, ചാക്കിന് 510 രൂപയാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. 480 രൂപയാണ് ശരാശരി വില എന്നിരിക്കെ, ഇതാദ്യമായാണ് രൂപയ്ക്ക് മുകളിലെത്തുന്നത്.

Story Highlights: cement price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here