Advertisement

അധികമാലോചിക്കാതെ പ്രശാന്ത് തീരുമാനിച്ചു; “ജീവനുവേണ്ടിയല്ലേ ഓട്ടോക്കൂലി വേണ്ട..!”

June 1, 2021
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് നാശം വിതച്ച കൊവിഡ് മഹാമാരിക്കാലത്ത് നിരവധി ആളുകൾ മുൻനിര പ്രവർത്തകരായി മുന്നോട്ട് വന്നിട്ടുണ്ട്. കർണാടകയിലെ കൊടഗിൽ നിന്നുള്ള ഒരു ഓട്ടോ ഡ്രൈവറും അക്കൂട്ടത്തിലുണ്ട്. കൊവിഡ് പോസിറ്റീവായ രോഗികൾക്ക് സൗജന്യ സവാരിയാണ് കൊവിഡ് പോരാളിയായ സുന്ദിക്കോപ്പ സ്വദേശി ബി വി പ്രശാന്ത് കുമാർ വാഗ്ദാനം ചെയ്യുന്നത്. ഇതിനകം 55 കൊവിഡ് രോഗികളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്, ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ ഇത് തുടരും.

പ്രശാന്തിന്റെ അമ്മ പാർവതി (65) ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായി. ഗുരുതര ണ് ഇലയെ തുടർന്ന് മഡിക്കേരി കൊവിഡ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.വിജയകരമായ ചികിത്സയ്ക്ക് ശേഷം അവർ വീട്ടിലേക്ക് മടങ്ങി. ഈ സമയത്താണ് നിരവധി കൊവിഡ് രോഗികളുടെ നിസ്സഹായത പ്രശാന്ത് കണ്ടത്.

“ഞാൻ എന്റെ അമ്മയെ മഡിക്കേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ നിരവധി കൊവിഡ് രോഗികൾ കഷ്ടപ്പെടുന്നതായി ഞാൻ കണ്ടു. കൂടാതെ, എന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു സ്കൂൾ അധ്യാപികയും അവരുടെ മുഴുവൻ കുടുംബവും കൊവിഡ് പോസിറ്റീവായി. 15 കിലോമീറ്റർ അകലെയുള്ള മഡിക്കേരി കൊവിഡ് ആശുപത്രിയിലേക്ക് അവരെ കൊണ്ടുപോകാൻ ആരും മുന്നോട്ട് വന്നില്ല. ആ സാഹചര്യത്തിൽ മറ്റൊന്നും നോക്കാതെ ഞാൻ അവരെ സഹായിച്ചു, ”പ്രശാന്ത് അനുസ്മരിക്കുന്നു. ഇതിനെത്തുടർന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുടനീളം തന്റെ മൊബൈൽ നമ്പർ പങ്കിട്ട അദ്ദേഹം ഏപ്രിൽ 30 മുതൽ സേവനം ആരംഭിച്ചു.

സുന്ദിക്കോപ്പ പഞ്ചായത്ത് അംഗം സുനിൽ, പിഡിഒ വേണുഗോപാൽ എന്നിവരുടെ സഹായത്തോടെ പ്രശാന്ത് തിരിച്ചറിയൽ കാർഡും, കർഫ്യൂ സമയത്ത് ഓട്ടോ റിക്ഷ ഓടിക്കാനുള്ള പാസും നേടി. “ഒരു ദിവസം, രാത്രി 11 മണിയോടെ, മഡിക്കേരിയിലെ മാർക്കറ്റ് ഏരിയയ്ക്ക് സമീപം അബോധാവസ്ഥയിൽ ഒരാൾ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ, അദ്ദേഹം പോസിറ്റീവാണെന്നു അറിഞ്ഞു, അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഹനീഫ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. എന്നിരുന്നാലും, അദ്ദേഹം അണുബാധയ്ക്ക് കീഴടങ്ങി. ഞാൻ സഹായിച്ച മറ്റൊരു രോഗിയായ സുബ്ബുവും അണുബാധയ്ക്ക് ഇരയായി”, അദ്ദേഹം പറഞ്ഞു.

സുന്ദിക്കോപ്പ ആശുപത്രിയിലെ ഡോക്ടർ ജീവൻ, പ്രശാന്തിന് പി.പി.ഇ. കിറ്റുകൾ നൽകുന്നു. പഞ്ചായത്ത് അംഗം സുനിൽ, സാമൂഹ്യ പ്രവർത്തകൻ രാകേഷ്, സുന്ദിക്കോപ്പ രക്ഷണ വേദിക അംഗങ്ങൾ എന്നിവർ ഇന്ധനത്തിനായി പണം സമാഹരിച്ചുക്കൊണ്ട് ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു.

ഗർഭിണിയും എച്ച്.ഐ.വി. പോസിറ്റീവുമായ ഒരു സ്ത്രീയെ മഡിക്കേരി ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രശാന്ത്, തന്റെ സേവനം തനിക്ക് വളരെയധികം സംതൃപ്തി നൽകുന്നുവെന്ന് പറയുന്നു. “തുടക്കത്തിൽ, എന്റെ കുടുംബം എന്റെ ജീവനെയോർത്ത് ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, അവർ എന്റെ ജോലിയെക്കുറിച്ച് അഭിമാനിക്കുന്നു, ”അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement