Advertisement

ഉത്തര്‍പ്രദേശിലെ ഒരു കുടുംബത്തില്‍ 20 ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേര്‍

June 1, 2021
Google News 1 minute Read

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു.

കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരിച്ചയാളുകള്‍ക്ക് ഓക്‌സിജന്‍ കിടക്കകളോ മതിയായ ചികിത്സാ സൗകര്യങ്ങളോ ലഭിച്ചില്ലെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അടിസ്ഥാനപരമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നില്ല. ഗ്രാമത്തില്‍ അന്‍പതിലധികം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ അവര്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Story Highlights: uttarpradesh, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here