തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക് കടലില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രമാണ് ജില്ലയില്‍ മത്സ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഹാര്‍ബറുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്.
കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങള്‍ ഫിഷറിസ് വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഒരു സമയം 20 ആളുകള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കാം. ഹാര്‍ബറില്‍ ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here