2020 ജൂലൈയ്ക്ക് ശേഷം ഒരു കൊവിഡ് മരണം പോലുമില്ലാതെ ബ്രിട്ടൺ

2020 ജൂലൈക്ക് ശേഷം ഒരു കൊവിഡ് മരണം പോലുമില്ലാതെ ബ്രിട്ടൺ. കഴിഞ്ഞ കുറച്ച് ദിവസമായി ബ്രിട്ടണിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം ഉണ്ടായിരിക്കുന്നത്. ജൂലൈ മുപ്പതിനാണ് ഇതിനു മുൻപ് കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത്.
അതേസമയം, ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവിൽ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചു. പ്രതിദിനം ഒരു കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോഴും മരണനിരക്ക് കൂടുമ്പോഴും വാക്‌സിനേഷൻ വേഗത്തിലാക്കാത്തതിനെതിരെ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് മാസത്തിലോ രൂപരേഖ നടപ്പിലാക്കിത്തുടങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഭാരത് ബയോടെകിൽ നിന്നും കൂടുതൽ വാക്‌സിനുകൾ വരും ദിവസങ്ങൡ ലഭ്യമാക്കും. കൂടാതെ സ്ഫുട്‌നിക് വാക്‌സിൻ തദ്ദേശീയമായി കൂടുതൽ ഉത്പാദിപ്പിക്കാനും കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്.
Story Highlights: UK Reports Zero Daily COVID Deaths For The First Time Since July 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here