Advertisement

സിംഗപ്പൂരിൽ 12 വയസ് മുതലുള്ളവർക്ക് വാക്‌സിനേഷൻ ഇന്നുമുതൽ

June 1, 2021
Google News 1 minute Read

സിംഗപ്പൂരിൽ 12 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്നുമുതൽ നൽകിത്തുടങ്ങും. രാജ്യത്ത് വീണ്ടുമൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രായപൂർത്തിയായവരുടെ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ.

രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും വാക്‌സിൻ നൽകിയാൻ ഇനിയൊരു രോഗവ്യാപനം തടയാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിനകം ആദ്യഡോസ് വാക്‌സിൻ നൽകാനാണ് ശ്രമിക്കുന്നത്. ആസ്ട്രാ സെനക, ജോൺസൺ ആന്റ് ജോൺസൺ, സിനോഫോം വാക്‌സിനുകൾ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനുകളാണ് സിംഗപ്പൂരിൽ ഉപയോഗിക്കുന്നത്.

Story Highlights: vaccination for children in singapore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here