Advertisement

യു പിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 7 മരണം; 2 വീടുകൾ തകർന്നു

June 2, 2021
Google News 1 minute Read

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിൽ 2 വീടുകൾ പൂർണമായും തകർന്നു. എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 11.30 ഓടെ വസിർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തഥേർകപൂർവ പ്രദേശത്താണ് അപകടം ഉണ്ടായതെന്ന് ഗോണ്ട പൊലീസ് മേധാവി സന്തോഷ് കുമാർ മിശ്ര പറഞ്ഞു.

‘സ്ഫോടനത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ വീടുകളിൽ നിന്ന് ഓടിപ്പോയി. രക്ഷപ്പെട്ടവരെയും മൃതദേഹങ്ങളെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു. ഏഴുപേർ മരിച്ചതായി പ്രഖ്യാപിച്ചു, മറ്റ് ഏഴ് പേർ ചികിത്സയിലാണ്. സ്ഥലത്ത് സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫോറൻസിക് വിദഗ്ധരെയും ബോംബ് സ്‌ക്വാഡിനെയും വിളിച്ചിട്ടുണ്ട്’ -എസ്പി പറഞ്ഞു.

അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here