അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; ഹാക്കിങ് ഫിലിപ്പീന്‍സില്‍ നിന്ന്
നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി പരാതി. ഫിലിപ്പീന്‍സില്‍ നിന്നാണ് പേജ് ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോഴാണ് ഹാക്കിങ് നടന്നതെന്നാണ് വിവരം.
ഇവര്‍ അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് പ്രൊഫൈലിൽ നല്‍കിയിട്ടുള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. പേജ് നഷ്ടപ്പെട്ട വിവരം ഇസ്റ്റഗ്രാം വഴി അനൂപ് മേനോന്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
പേജ് അഡ്മിനുകളെയെല്ലാം ഹാക്കര്‍മാര്‍ നീക്കം ചെയ്തു. താമശ വീഡിയോകളാണ് ഹാക്കര്‍മാര്‍ ഇപ്പോള്‍ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പേജ് വീണ്ടെടുക്കുന്നതിനായി ഫേസ്ബുക്ക് അധികൃതരോടും പരാതി അറയിച്ചതായി അനൂപ് മേനോന്‍ പറഞ്ഞു.
നിങ്ങളുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്. നിയമപരമായും അല്ലാതെയും സൈബര്‍ ഇടത്തില്‍ ചെയ്യേണ്ട പ്രതിവിധികളെക്കുറിച്ച് ഫേസ്‍ബുക്ക് പേജില്‍ കേരള പോലീസ് തന്നെ ഇതിനുള്ള വഴികള്‍ എഴുതിയിരുന്നു. ഇനി നിങ്ങളുടെ ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയമുണ്ടെങ്കില്‍ എന്തൊക്കെ ചെയ്യണം എന്ന് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ വായിച്ചാല്‍ മനസിലാകും.
കേരള പോലീസിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
“എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്ന് സംശയമുണ്ട്.. പാസ്സ്‌വേർഡ് മാറ്റാനും കഴിയുന്നില്ല ” എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.
അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫെയ്‌സ്‌ബുക്ക് കണ്ടെത്താൻ ശ്രമിക്കും.
അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ് മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.
https://m.facebook.com/keralapolice/posts/1972598752835604?locale2=ml_IN
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here