Advertisement

മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; മുൻകൂറായി വാങ്ങാവുന്നത് 2 മാസ വാടക മാത്രം

June 2, 2021
Google News 0 minutes Read

മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. വിപണിയധിഷ്ഠിതമായി വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ചട്ടങ്ങളാണ് നിയമത്തിലുള്ളത്. തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതികള്‍ വേണം.

താമസ ആവശ്യത്തിനാണെങ്കില്‍ 2 മാസത്തെ വാടകയേ മുന്‍കൂര്‍ ഡെപ്പോസിറ്റായി വാങ്ങാവൂ. താമസ ആവശ്യത്തിനല്ലെങ്കില്‍ 6 മാസത്തെ വാടക മുന്‍കൂറായി വാങ്ങാം. കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ.

അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖമൂലം അറിയിക്കണം. സംസ്ഥാനങ്ങള്‍ക്ക് മാതൃക വാടക നിയമം അതേപടി അംഗീകരിക്കുകയോ, നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാം. റജിസ്ട്രേഷന്‍ നടപടികള്‍ക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളില്‍ രൂപീകരിക്കണമെന്ന് നിയമം ശുപാര്‍ശ ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here