കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. ആലുവ താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് മുക്തനായി വീട്ടിൽ എത്തിയിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കാർട്ടൂൺ ക്ലബ് ഓഫ് കേരള കോ-ഓർഡിനേറ്ററും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു ബാദുഷ. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ വൺ മിനിറ്റ് കാരിക്കേച്ചർ വരയ്ക്കുന്ന ബാദുഷ കാർട്ടൂൺ മാൻ എന്നും അറിയപ്പെട്ടിരുന്നു. തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായിരുന്നു.
സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി കാർട്ടൂണുകൾ ഇബ്രാഹിം ബാദുഷ വരച്ചിട്ടുണ്ട്. ലഹരിക്കെതിരെ എക്സൈസുമായി ചേർന്നും മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് ഗതാഗത നിയമങ്ങൾ സംബന്ധിച്ച കാർട്ടൂണുകളും വരച്ച് പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാൻ,ആയിഷ,അമാൻ എന്നിവർ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ നടക്കും.
Story Highlights: cartoonist ibrahim badusha passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here