എൻഡിഎ പ്രവേശനം: സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം

എൻഡിഎ പ്രവേശനത്തിനായി സി കെ ജാനു 10 കോടി ആവശ്യപ്പെട്ടുവെന്ന് ആരോപണം. പണം ചോദിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത വിളിച്ചതിന്റെ ശബ്ദരേഖ പുറത്തായി.
എൻഡിഎയുമായി സഹകരിക്കാൻ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് പ്രസീത തന്നെ വെളിപ്പെടുത്തി. ബിജെപി അധ്യക്ഷൻ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് സി കെ ജനുവിന് കൈമാറിയെന്നും പ്രസീത പറഞ്ഞു. പാർട്ടിയാണോ സി കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.
എന്നാൽ പണം വാങ്ങിയെന്ന ആരോപണം സി.കെ ജീനു നിഷേധിച്ചു. ബിജെപിയുമായോ, കെ.സുരേന്ദ്രനുമായോ ഇടപാടില്ലെന്നും, പ്രസീതയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും സി.കെ ജാനു അറിയിച്ചു.
Story Highlights: ck janu demanded 10 crore for nda entry alleges praseetha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here