പിഎന്‍ബി തട്ടിപ്പ്; മെഹുല്‍ ചോക്‌സിക്കായി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഇന്ന് പരിഗണിക്കും

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്ക് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡോമിനിക്ക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോക്‌സിയെ തിരികെ എത്തിക്കാനായി ഇന്ത്യന്‍ ഏജന്‍സികള്‍ ഡോമിനിക്കയില്‍ ഉണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്ക് വേണ്ടി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡോമിനിക്കന്‍ സമയം പത്തു മണിക്കാണ് പരിഗണിക്കുന്നത്. അനധികൃതമായി രാജ്യത്തു പ്രവേശിച്ച കുറ്റത്തിന് അറസ്റ്റിലായ മെഹുല്‍ ചോക്‌സി നിലവില്‍ ഡോമിനികയില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ചോക്‌സിയെ തിരികെ എത്തിക്കാനുള്ള ധൗത്യത്തിനായി എട്ടംഗ സംഘത്തെ ഇന്ത്യ ഡോമിനിക്കയിലേക്ക് അയച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം, സിബിഐ, ഇ. ഡി എന്നീ ഏജന്‍സികളില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ വീതവും, 2 സിആര്‍പിഎഫ് കമാന്റോകളുമാണ് സംഘത്തില്‍ ഉള്ളത്. ചോക്‌സിക്കെതിരായ തെളിവുകള്‍ സിബിഐയും, ഇഡിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ചോക്‌സിക്ക് അനുകൂലമായി നിലപാടെടുക്കാനായി സഹോദരന്‍ ചേതന്‍ ചിനു ഭായ് ചോക്‌സി ഡോമിനിക്കയിലെ പ്രതിപക്ഷ പാര്‍ട്ടിക്ക് കൈക്കൂലി നല്‍കിയതായി ഡോമിനിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 28 ന് ഡോമിനിക്കയില്‍ എത്തിയ ചേതന്‍ ചോക്‌സി പ്രതിപക്ഷ നേതാവ് ലെനോക്‌സ് ലിന്റനുമായി 2 മണിക്കൂര്‍ നീണ്ട കൂടികാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Story Highlights: mehul choksi, dominica
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here