ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം; മേല്‍ക്കൂര കത്തി നശിച്ചു

ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ശ്രീകോവിലിലെ വിളക്കുകളില്‍ നിന്നോ, കര്‍പ്പൂരാഴിയില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ലോക്ക്ഡൗണായതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ നടക്കുന്നതിനിടെയാണ് സംഭവം. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here