അയോധ്യ രാമക്ഷേത്രത്തിന്റെ തറയുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായേക്കും

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ തറയുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായേക്കും. 12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി പണി പുരോഗമിക്കുകയാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി. 2020 ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്രത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.
പ്രധാനമന്ത്രി 40 കിലോ വെള്ളി ശില പാകിയതോടെയാണ് രാമക്ഷേത്ര നിർമാണത്തിന് തുടക്കമായത്. തലമുറകളുടെ കാത്തിരിപ്പാണ് ഇതിലൂടെ സഫലമായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാധാനപരമായി ഏത് പ്രശ്‌നവും പരിഗണിക്കാമെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.
പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങിൽ പൂജിച്ചു. ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെയും 200 പ്രത്യേക അതിഥികളുടെയും സാന്നിധ്യത്തിൽ പൂർത്തിയായി. വേദിയിൽ ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ ഗോപാൽ ദാസ്, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സംസ്ഥാന ഗവർണർ ആനന്ദി ബെൻ പാട്ടീൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണുള്ളത്. താത്കാലിക ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. ശ്രീരാമ വിഗ്രഹത്തെ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ചു.
Story Highlights: Foundation of Ayodhya Ram Mandir likely to be completed by October
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here