Advertisement

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം; നടപടി വേണം; അമിത് ഷായ്ക്ക് കത്തയച്ച് ഐ.എം.എ

June 2, 2021
Google News 1 minute Read

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ശക്തവും ഫലപ്രദവുമായ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

‘ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം വർദ്ധിക്കുന്നു. ആതുര സേവനത്തിന് തന്നെ ഇത് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ഇത് തടയാൻ ശക്തവും, ഫലപ്രദവുമായ നിയമം കൊണ്ട് വരണം. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ്. ദയവായി വിഷയത്തിൽ ഇടപെടണം’ -ഐ.എം.എ കത്തിൽ പറയുന്നു.

അസമിൽ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കൾ ഡോക്ടറെ മർദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി. മഹാമാരി കാലത്ത് ജനങ്ങൾക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവർത്തകരും. ഈ സമയത്ത് അവർക്ക് നേരെയുണ്ടാകുന്ന ഗുരുതരഭീഷണികൾ അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട് -ഐ.എം.എ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here