ഖത്തർ ലോകകപ്പ്: പൈതൃകവും സംസ്കാരവും വിളിച്ചറിയിക്കുന്ന സുവർണാവസരം

ഖത്തർ ഫിഫ ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം. വെറുമൊരു ഫുട്ബാൾ ലോകകപ്പ് മാത്രമായിരിക്കില്ല ഖത്തർ ലോകത്തിനായി ഒരുക്കുന്നത്. ഖത്തറിൻറെയും അറബ് ലോകത്തിൻറെയും പൈതൃകവും സംസ്കാരവും സന്ദർശകർക്കും കാണികൾക്കും അടുത്തറിയാനുള്ള സുവർണാവസരം കൂടിയാകും ഫിഫ ഖത്തർ ലോകകപ്പ്. ഇതുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളിൽ സഹകരിക്കാൻ ലോകകപ്പ് സംഘാടക സമിതി ഖത്തർ മ്യൂസിയംസുമായി ധാരണയിലെത്തി.
ലോകകപ്പിനോടനുബന്ധിച്ച് നടത്താനുദ്ദേശിക്കുന്ന വിവിധ പ്രദർശനങ്ങള്‍, പരിപാടികള്‍, പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സംവിധാനങ്ങള്‍, ശില്‍പശാല, സമ്മേളനങ്ങള്‍ എന്നിവയിലും പ്രത്യേക സ്പോര്‍ട്സ് മ്യൂസിയം സ്ഥാപിക്കുന്നതിലുമാണ് ഖത്തര്‍ മ്യൂസിയംസുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടത്തുകയെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസി (എസ്.സി) അറിയിച്ചു.
ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 എല്‍.എല്‍.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നാസര്‍ അല്‍ഖാതിറും ഖത്തര്‍ മ്യൂസിയംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ നാസര്‍ അല്‍ഖാതിറും ഖത്തര്‍ മ്യൂസിയംസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അഹ്മദ് മൂസ അല്‍നംലയും ഒപ്പിട്ടു. ഖത്തര്‍ ലോകകപ്പ് 2022 വിജയകരമാക്കാന്‍ ഖത്തര്‍ മ്യൂസിയംസുമായി ചേര്‍ന്ന് പദ്ധതികളാവിഷ്കരിക്കുമെന്നും ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റുന്നതില്‍ മ്യൂസിയംസിെൻറ പങ്ക് ഏറെ വിലപ്പെട്ടതാണെന്നും നാസര്‍ അല്‍ഖാതിര്‍ പറഞ്ഞു. അറബ് സംസ്കാരവും പൈതൃകവും ലോകസമൂഹത്തിന് മുന്നില്‍ ഏതൊക്കെ തരത്തില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനാവുമെന്നത് മുന്നിൽക്കണ്ടാണ് പദ്ധതികൾ തയാറാക്കുന്നത്. സുപ്രധാനമായ ആ നാഴികക്കല്ല് താണ്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ഒരുമിച്ച് പൂര്‍ത്തിയാക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ലോക കളിയാരാധകരെ ഖത്തറിെൻറയും അറബ് ലോകത്തിെൻറയും സാംസ്കാരിക ഔന്നത്യം ബോധ്യപ്പെടുത്താനാവും വിധമാണ് പദ്ധതികളെന്ന് ഖത്തര്‍ മ്യൂസിയംസ് സി.ഇ.ഒ അഹ്മദ് മൂസ അല്‍നംല പറഞ്ഞു. പ്രദര്‍ശനങ്ങളും സാംസ്കാരിക പരിപാടികളും സമ്മേളനങ്ങളും ശില്‍പശാലകളുമെല്ലാം അതിെൻറ ഭാഗമായി സംഘടിപ്പിക്കപ്പെടും. വിജ്ഞാനവും വൈദഗ്ധ്യവും പരസ്പരം പങ്കിട്ടായിരിക്കും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻഡ് ലെഗസിയും ഖത്തര്‍ മ്യൂസിയംസും പ്രവര്‍ത്തിക്കുക.
വിദ്യാഭ്യാസ, സാമൂഹിക, കായിക, ആരോഗ്യ മാനങ്ങളുള്ള പല വിഷയങ്ങള്‍ സമന്വയിപ്പിച്ചുള്ള ഉള്ളടക്കങ്ങള്‍ തീരുമാനിക്കുന്നതിലും പരസ്പരം കൂടിയാലോചിക്കും. സാംസ്കാരിക വിനോദ പരിപാടികളും ഇതിെൻറ ഭാഗമാണ്. ത്രീ ടു വണ്‍ ഖത്തര്‍ ഒളിമ്പിക് ആൻഡ് സ്പോര്‍ട്സ് മ്യൂസിയം ഈ സഹകരണത്തിെൻറ ഭാഗമായുള്ള പദ്ധതിയാണ്. ഖത്തര്‍ 2022 ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ പ്രധാനപ്പെട്ട ഖലീഫ സ്റ്റേഡിയത്തിനടുത്തായാണ് ത്രീ ടു വണ്‍ ഖത്തര്‍ ഒളിമ്പിക് ആൻഡ് സ്പോര്‍ട്സ് മ്യൂസിയം സജ്ജീകരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here