കൊവിഡ് രോഗികളിൽ പരീക്ഷണം അനുവദിക്കില്ല; കേടായ വെന്റിലേറ്ററുകൾ മാറ്റിനൽകണമെന്ന് കേന്ദ്രത്തോട് കോടതി

സംസ്ഥാനത്ത് നൽകിയ വെൻ്റിലേറ്ററുകളിൽ കേടായവ മാറ്റിനൽകണമെന്ന് കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി. കൊവിഡ് രോഗികളിൽ പരീക്ഷണം അനുവദിക്കില്ല. കേടായ വെൻ്റിലേറ്ററുകൾ ജീവിതം തന്നെ പണയെപ്പെടുത്താൻ സാധ്യതയുള്ളതാണെന്നും കോടതി പറഞ്ഞു. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് കേന്ദ്രത്തെ വിമർശിച്ചത്.
അതേസമയം, കേടായ വെൻ്റിലേറ്ററുകളാണ് നൽകിയതെന്ന ആരോപണം കേന്ദ്രം നിരസിച്ചു. വെൻ്റിലേറ്ററുകൾ ഉപയോഗിക്കാൻ ആശുപത്രി ജീവനക്കാർക്ക് അറിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം.
പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് സംഭാവന നൽകിയ 150 വെന്റിലേറ്ററുകളിൽ 113 എണ്ണം പ്രവർത്തനക്ഷമം അല്ലാത്തതായിരുന്നു. ഈ വിഷയത്തിലാണ് കോടതി ഇടപെട്ടത്. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മറത്‌വാഡ പ്രദേശത്താണ് വെൻ്റിലേറ്ററുകൾ വിതരണം ചെയ്തത്.
150 വെൻ്റിലേറ്ററുകളിൽ 37 എണ്ണം ഇതുവരെ തുറന്നുനോക്കിയിട്ടില്ല. എന്നിട്ടും 113 എണ്ണം പ്രവർത്തനക്ഷമം ആയിരുന്നില്ല. ഇതേ തുടർന്നാണ് കോടതി കേന്ദ്രത്തെ വിമർശിച്ചത്. ലഭിച്ച വെൻ്റിലേറ്ററുകളിൽ 55 എണ്ണം ഹിംഗോളി, ഒസ്മാൻബാദ്, ബീദ്, പർഭാനി ജിലകളിലാണ് വിതരണം ചെയ്തത്. 41 വെൻ്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികൾക്കു നൽകി. ഇവയൊന്നും പ്രവർത്തനക്ഷമമായിരുന്നില്ല.
Story Highlights: Replace Faulty Ventilators: High Court To Centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here