Advertisement

കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് കൈമാറണം : സുപ്രിംകോടതി

June 2, 2021
Google News 2 minutes Read
Moratorium, Supreme Court, petitions kerala bakrid lockdown relaxation

കേന്ദ്രത്തോട് വാക്സിൻ കണക്ക് ചോദിച്ച് സുപ്രിംകോടതി. കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് സുപ്രിംകോടതി ആരാഞ്ഞു.

കൊവാക്സിൻ, കൊവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾക്കായി ഓർഡർ നൽകിയ തീയതി അടക്കം നൽകണമെനനും ഓരോ തവണയും വാങ്ങിയ വാക്സിന്റെ കണക്ക് പ്രത്യേകമായി തന്നെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതിന്റെ വിവരങ്ങളും കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. വാക്സിൻ നയവുമായി ബന്ധപ്പെട്ട ഫയൽ നോട്ടുകളും, ജനസംഖ്യയിൽ എത്ര ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നതിന്റെ കണക്കും കോടതി ചോദിച്ചു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാക്സിനേഷൻ കണക്ക് സമർപ്പിക്കണം. ഒരു ഡോസ്, രണ്ട് ഡോസ് നൽകിയവരുടെ കണക്കുകൾ പ്രത്യേകമായി നൽകണം.

വാക്സിനേഷൻ ദൗത്യം പൂർത്തിയാക്കാനുള്ള പദ്ധതി എന്തെന്ന് കൃത്യമായി അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതേസമയം, വാക്സിൻ നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി. ജൂൺ മുപ്പതിന് വാക്സിൻ വിഷയം വീണ്ടും പരിഗണിക്കും.

Story Highlights: sc asks center to submit report on vaccine distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here