Advertisement

യുഡിഎഫിലെ കൂടുതൽ നേതാക്കളെ ഇടതുമുന്നണിയിലെത്തിക്കാൻ നീക്കം ശക്തമാക്കി സിപിഐഎം

June 3, 2021
Google News 1 minute Read

യുഡിഎഫിലെ കൂടുതൽ നേതാക്കളെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ നീക്കം ശക്തമാക്കിയിരിക്കുകയാണ് സിപിഐഎം. പാർട്ടി പുനസംഘടനയിൽ അതൃപ്തി പുകയുന്ന ജോസഫ് ഗ്രൂപ്പിലാണ് എൽഡിഎഫ് കണ്ണുവച്ചിരിക്കുന്നത്.

മോൻസ് ജോസഫിന് ഉയർന്ന പദവി നൽകിയതിൽ ഫ്രാൻസിസ് ജോർജ് പ്രതിഷേധം പരസ്യമാക്കിയിരുന്നു. ഇതിന് പുറമേ കെഎം മാണിയുടെ വിശ്വസ്ഥനായിരുന്ന തോമസ് ഉണ്ണിയാടനും അസ്വസ്ഥനാണ്. ഇരുവരുമുൾപ്പെടെ പ്രധാനികളെ ഇടതമുന്നണിയിലേക്ക് എത്തിക്കാനാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചത്. പത്തനംതിട്ട ജില്ലാ അധ്യക്ഷൻ വിക്ടർ ടി തോമസും ഇക്കൂട്ടത്തിലുണ്ട്.

കോൺഗ്രസിൽ നിന്ന് എൻസിപിയിലേക്ക് നേതാക്കൾ എത്തുന്നതിന് പിന്നാലെ ജോസഫ് ഗ്രൂപ്പിലും കൊഴിഞ്ഞുപോക്കുണ്ടായാൽ യുഡിഎഫ് ദുർബലപ്പെടുമെന്നാണ് ഇടതിന്റെ കണക്കുകൂട്ടൽ. ഈ നീക്കം നടക്കില്ലെന്ന് പി ജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ഭരണപക്ഷത്താണ് എന്നതും മുതിർന്ന നേതാക്കൾ കുറവാണ് എന്നതും ഉയർത്തിക്കാട്ടിയാണ് ജോസ് പക്ഷം മറുചേരിയിലുള്ളവരെ ആകർഷിക്കുന്നത്. കോൺഗ്രസിൽ നിന്ന് നേതാക്കളെ ഒപ്പം കൂട്ടാനും ശ്രമമുണ്ട്. ഇതിനിടെ പാർട്ടി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിലും പുതിയ നേതാക്കളെ എത്തിക്കുന്നതിലും ജോസ് ഗ്രൂപ്പിലെ ഒരുവിഭാഗത്തിന് വിയോജിപ്പുണ്ട്.

Story Highlights: kerala congress m, cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here