Advertisement

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമമെന്ന് സി കെ ജാനു

June 3, 2021
Google News 1 minute Read
c k janu

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണത്തിന് എതിരെ പ്രതികരിച്ച് നേതാവ് സി കെ ജാനു. തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമമെന്ന് സി കെ ജാനു പറഞ്ഞു. മാര്‍ച്ച് 6നും 7നും തിരുവനന്തപുരത്ത് പോയത് അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാനാണ്. മനഃപൂര്‍വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍.

കെ സുരേന്ദ്രനെ മാര്‍ച്ച് 7ന് കണ്ടിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ നല്‍കി തെളിയിക്കട്ടെയെന്നും ജാനു. ആരോപണങ്ങളെ നിയമപരമായി നേരിടും.

എന്നാല്‍ ഒരു എഡിറ്റിംഗും ശബ്ദരേഖയുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്ന് പ്രസീത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സി കെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞു. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും പ്രസീത പറഞ്ഞു. സി കെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വ്യക്തമാക്കി. കെ സുരേന്ദ്രന്റെ വിശദീകരണം അവര്‍ തള്ളി. പണം ലഭിച്ചതായി ജാനു സമ്മതിച്ചിട്ടുണ്ട്. മാര്‍ച്ച് 7ന് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. രണ്ട് തവണ അന്ന് സുരേന്ദ്രന്‍ ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ട്.

Story Highlights: c k janu, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here