ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് മരുന്നുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് ചികിത്സയ്ക്കുള്ള ആവശ്യമരുന്നുകള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡല്‍ഹി ഡ്രഗ് കണ്‍ട്രോളര്‍. ഡല്‍ഹി ഹൈക്കോടതിയെയാണ് അന്വേഷണ പുരോഗതി അറിയിച്ചത്. അഭിഭാഷക നന്ദിതാ റാവുവാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്കായി ഹാജരായത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ നഗ്നമായ ലംഘനമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ലൈസന്‍സില്ലാതെ അവശ്യ മരുന്നുകള്‍ വന്‍തോതില്‍ ശേഖരിച്ച് സൂക്ഷിച്ചതിന് ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെയും ഇവര്‍ക്ക് മരുന്ന് നല്‍കിയ ഡീലര്‍മാര്‍ക്കെതിരെയും ഉടന്‍ തന്നെ നടപടിയെടുക്കുമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം ഡല്‍ഹി ഹൈക്കോടതി അനുവദിച്ചു. അതേസമയം കേസ് ജൂലൈ 29ന് പരിഗണിക്കാനായി മാറ്റി.
Story Highlights: covid 19, goutham gambir, delhi high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here