Advertisement

കെപിസിസി അധ്യക്ഷൻ്റെ പ്രഖ്യാപനം ഉടനില്ല; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കമാൻഡ്

June 3, 2021
1 minute Read

പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് ധാരണ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിന് ഹൈക്കമാൻഡ് നിർദേശം നല്‍കി. കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ സമയം കുറവായിരുന്നു. അതിന് ശേഷമുള്ള അസ്വാരസ്യങ്ങൾ പരിഹരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അതിനാല്‍, നേതാക്കളുടെ നിലപാട് താരിഖ് അൻവർ അറിയും. എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്യണമെന്നാണ് ഹൈക്കമാൻഡിന്‍റെ നിർദേശം. കെ സുധാകരനെ അധ്യക്ഷനാക്കുന്ന കാര്യത്തിലും നേതാക്കളുടെ അഭിപ്രായം ചോദിക്കും.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ്റെ പേരാണ് ഇപ്പോഴും ആദ്യ പരിഗണനയിൽ ഉള്ളത്. ഇക്കാര്യത്തിൽ വൈകാതെ പ്രഖ്യാപനം വരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിൽ എഐസിസി നല്‍കിയത്. എന്നാൽ കൂടിയാലോചന വേണം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയാണ്. കെ .സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിൻ്റെ പേര് കൂടിയാണ് ഹൈക്കമാൻഡിൻ്റെ മുന്നിലുള്ളത്.

Story Highlights: KPCC President congress high command

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top