Advertisement

കൊവിഡ് മരണം; ഡോക്ടർമാർ മാനദണ്ഡം നിശ്ചയിക്കണമെന്ന പ്രഖ്യാപനം സ്വാഗതാർഹം -പ്രതിപക്ഷ നേതാവ്

June 3, 2021
Google News 0 minutes Read

കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here