എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡത്തിൽ മാറ്റം; പ്ലസ്ടു മാർക്ക് പരിഗണിക്കുന്നതിൽ അശാസ്ത്രീയത

എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നീക്കം. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പ്ലസ്ടു മാർക്ക് പരിഗണിക്കുന്നതിൽ അശാസ്ത്രീയെന്ന് പ്രവേശന പരീക്ഷാ കമ്മിഷന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്ലസ്ടു മാർക്ക് പരിഗണിക്കാതെ, കീം അടിസ്ഥാനമാക്കി പ്രവേശനം നടത്താനാണ് പുതിയ നീക്കം. നിലവിൽ പ്രവേശന പരീക്ഷയുടെയും ഹയർസെക്കന്ററി പരീക്ഷയുടെയും മാർക്കാണ് എഞ്ചിനീയറിംഗ് പ്രവേശനത്തിൽ പരിഗണിക്കുന്നത്.
കൊവിഡ് സാഹചര്യത്തിൽ ഹയർസെക്കന്ററി മാർക്ക് ഉദാരമായി നൽകുന്ന സ്ഥിതിയാണ്. സിബിഎസ്ഇ ഉൾപ്പെടെ പ്ലസ്ടു പരീക്ഷ ഒഴിവാക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ പ്രവേശന പരീക്ഷക്ക് പൊതുമാനദണ്ഡം വേണമെന്ന വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലുമുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത്.
Story Highlights: engineering entrance exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here