Advertisement

രാഷ്ട്രദീപിക റിപ്പോർട്ടർ എം.ജെ ശ്രീജിത്ത് അന്തരിച്ചു

June 3, 2021
Google News 0 minutes Read

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടർ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി എട്ടിന് മീനാങ്കലിലെ സ്വവസതിയിൽ നടക്കും.

എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാനത്തിന്റെ വാർത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിച്ചുവച്ച കർമോത്സുകനായ മാധ്യമപ്രവർത്തകനായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപ്പോർട്ടുകളും പൊലീസ് സ്റ്റോറികളും ശ്രദ്ധ നേടിയിരുന്നു. മീനാങ്കൽ പാറമുക്ക് നിഷാ കോട്ടേജിൽ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകൾ ഋതിക. സഹോദരങ്ങൾ: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാൻ അയ്യപ്പൻ ഭാര്യാപിതാവാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here