ബാഴ്സ പരിശീലകനായി കോമാൻ തുടരും

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കോമാൻ തുടരും. ക്ലബ് പ്രസിഡൻ്റ് യുവൻ ലപോർട്ട തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത സീസണിലേക്ക് കൂടി കോമാൻ തുടരുമെന്നാണ് ലപോർട്ടയുടെ വെളിപ്പെടുത്തൽ. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബാഴ്സലോണ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ലപോർട്ടയും കോമാനും തമ്മിൽ ചില ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഈ സീസണിൽ ബാഴ്സയ്ക്ക് കോപ്പ ഡെൽ റേ നേടിക്കൊടുക്കാൻ കോമാനു കഴിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗ്, ലാ ലിഗ എന്നിവയൊക്കെ നഷ്ടമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോമാനെ പുറത്താക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ബാഴ്സയുടെ തീരുമാനം.
അതേസമയം, സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്നാണ് സൂചന. താരം ക്ലബുമായി രണ്ട് വർഷത്തെ കരാറി കൂടി ഒപ്പുവച്ചു എന്നാണ് റിപ്പോർട്ട്. 2023 വരെയാണ് മെസി തുടരുക. ജൂൺ വരെയാണ് താരത്തിന് ക്ലബുമായി കരാർ ഉണ്ടായിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ദേശീയ ടീമിലെ സഹതാരമായ സെർജിയോ അഗ്യൂറോയുടെ വരവ് മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. അഗ്യൂറോയും 2023 വരെയാണ് ബാഴ്സയിൽ തുടരുക.
മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു. എന്നാൽ, പരിശീലകൻ റൊണാൽഡ് കോമാൻ്റെ ഭാവിയിൽ ഉറപ്പുപറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
Story Highlights: Ronald Koeman will stay on as Barcelona coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here