കൊവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിച്ചു; മോദിയുടെ നേതൃത്വം ഗുണം ചെയ്‌തെന്ന് അമിത് ഷാ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഈ വിജയത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഒമ്പത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘രണ്ടാം തരംഗത്തില്‍ വൈറസ് അതിവേഗം പടരാന്‍ തുടങ്ങി, ആളുകളെ മോശമായി ബാധിക്കുകയും ചെയ്തു. എന്നിട്ടും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്.
ഞങ്ങൾ ആസൂത്രണത്തോടും ധൈര്യത്തോടും കൂടിയാണ് ഈ യുദ്ധം നടത്തിയത്… പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 135 കോടി ഇന്ത്യക്കാർ, ഒത്ത് ചേർന്ന് പോരാടി’ അമിത് ഷാ പറഞ്ഞു.
അതേസമയം ആദ്യ തരംഗത്തെ ഇന്ത്യ വിജയകരമായി നേരിട്ടെന്നും, രണ്ടാമത്തെ തരംഗം ഇപ്പോൾ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും പറഞ്ഞു. മൂന്നാം തരംഗത്തിനുള്ള ഒരുക്കങ്ങൾ സംസ്ഥാനം ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി
Story Highlights: amitsha praises narendramodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here