Advertisement

ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ഡേവിഡ് ഡിയോപിൻറെ യുദ്ധ നോവലിന്

June 4, 2021
Google News 1 minute Read

ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ഡേവിഡ് ഡിയോപ് എഴുതിയ ഫ്രഞ്ച് നോവൽ അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഇസ് ബ്ലാക്കിന്. അന്ന മോസ്ചോവാകിസിന്റേതാണ് ഇംഗ്ലീഷ് പരിഭാഷ. ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി യുദ്ധം ചെയ്ത സെനഗൽ സ്വദേശികളുടെ പ്രഷുബ്ധമായ ജീവിതമാണ് നോവൽ പ്രമേയം.

50000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) സമ്മാനത്തുക ഡിയോപും മോസ്ചോവാകിസും പങ്കിടും. ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഫ്രഞ്ച് എഴുത്തുകാരനാണ് പാരിസിൽ ജനിച്ച്, പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗളിൽ വളർന്ന ഡിയോപ്. ഇപ്പോൾ ഫ്രാൻ‌സിൽ സർവകലാശാല പ്രഫസറാണ്.

മറീക ലൂകാസ് റൈനഫെൽഡ് എഴുതിയ ഡച്ച് നോവൽ ‘ദി ഡിസ്‌കംഫർ ട് ഓഫ് ഇവനിങ്ങിനായിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്‌കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here