ബജറ്റിൽ കള്ളക്കളികൾ ഉണ്ടെന്ന ആരോപണം തെറ്റ് : ധനമന്ത്രി ട്വന്റിഫോറിനോട്

ബജറ്റിലുള്ളത് ആളുകളിലേക്ക് എത്തുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ട്വന്റിഫോറിനോട്. ബജറ്റിൽ കള്ളക്കളികൾ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും ധനമന്ത്രി പറഞ്ഞു.
ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രി കെ.എൻ ബാലഗോപാലിന്റെ പരാമർശം. 19,891 കോടി രൂപ ഫിനാൻസ് കമ്മീശൻ ഗ്രാന്റായി ലഭിക്കുമെന്നും നിലവിൽ പുതിയ നികുതികൾ പ്രായോഗികമായിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. നികുതിയിൽ പുതിയ രീതി അവലംബിക്കുമെന്നും ധന മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണമായിരുന്നു ഇന്ന്. 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപുകൾ, റിസം മാർക്കറ്റിങിന് 50 കോടി അധികം, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്ക് 1000 കോടിയുടെ വായ്പ തുടങ്ങി കാർഷികം, പ്രവാസി ക്ഷേമം, ഗതാഗതം തുടങ്ങി സർവമേഖലകളിലും ഊന്നൽ നൽകുന്നതായിരുന്നു പ്രഖ്യാപനങ്ങൾ.
എന്നാൽ ധനമന്ത്രി കെ. എന്‍ ബാലഗോപാലിന്റേത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും ബജറ്റിന്റെ പവിത്രത തകര്‍ക്കുന്ന രാഷ്ട്രീയമാണതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ട്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കൺകെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങൾ മാത്രമാണെന്നായിരുന്നു മുരളീധരന്റെ പരാമർശം.
Story Highlights: k balagopal 24 news exclusive interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here