Advertisement

വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

June 4, 2021
Google News 1 minute Read

കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളിലേക്ക് പരമാവധി സഹായങ്ങൾ എത്തിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ഉണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.

ആരോഗ്യ മേഖലയും ജനങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടാകും. ദൈർഘ്യമേറിയ ബജറ്റാണോ അല്ലയോ എന്നത് പ്രസക്തിയുള്ള കാര്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തെ അഭിമുഖീകരിക്കാൻ കഴിയുന്നതായിരിക്കും ബജറ്റിലെ പ്രഖ്യാപനം. ജനങ്ങൾക്ക് ആത്മവിശ്വാസം കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്യുന്ന മുന്നണിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ബജറ്റ് ഏറ്റവും മികച്ചതാവണം എന്നാണ് ആഗ്രഹിക്കുന്നത്.

Story Highlights: budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here