Advertisement

ഇത്രമാത്രം ദയയില്ലാതെ ആക്രമണത്തിന് വിധേയമായ സർക്കാർ കേരളത്തിലുണ്ടായിട്ടില്ല; ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി

June 4, 2021
Google News 1 minute Read

ഇത്രമാത്രം ദയയില്ലാതെ ആക്രമണത്തിന് വിധേയമായ സർക്കാർ അടുത്ത കാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
അന്വേഷണ ഏജൻസികളുടെ ആക്രമണവും പ്രതിപക്ഷ ആരോപണവും നേരിട്ടാണ് ഇടത്പക്ഷ ജനാധിപത്യമുന്നണി തുടർഭരണത്തിൽ എത്തിയതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

‘ആരോപണങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നാക്രമണവും കൂടിയായപ്പോൾ എല്ലാവരും ചേർന്നുള്ള കലാശക്കൊട്ടായി അത് മാറി.
പ്രതിപക്ഷ ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്താത്തതല്ല അവരുടെ പരാജയകാരണം. എത്തിയ വാർത്തകൾ ഓരോ കുടുംബവും വ്യക്തിയും ചർച്ച ചെയ്തു. ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു.

ഭരണത്തുടർച്ച നേടിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതോർക്കുന്നു; ആരോപണങ്ങളുടെയും പ്രചരണങ്ങളുടെയും അടിസ്ഥാനത്തിലല്ല ജനങ്ങൾ തീരുമാനമെടുക്കുന്നത്. സ്വന്തം ജീവിത വെളിച്ചത്തെ അടിസ്ഥാനമാക്കിയാണ്’. ധനമന്ത്രി പറഞ്ഞു.

Story Highlights: KN Balagopal, kerala budget 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here