ലാൽറുവത്താര ഒഡീഷ എഫ്സിയിൽ

കഴിഞ്ഞ 4 സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പന്ത് തട്ടിയ പ്രതിരോധനിര താരം ലാൽറുവത്താര ക്ലബ് വിട്ടു. ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് 26കാരനായ താരത്തെ ടീമിലെത്തിച്ചത്. 3 വർഷത്തെ കരാറിലാണ് ലാൽറുവത്താര ഒഡീഷയിലെത്തിയിരിക്കുന്നത്. മെയ് 31നാണ് യുവതാരത്തിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചത്. ഇതിനു പിന്നാലെയാണ് ഒഡീഷ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ വെറും അഞ്ച് തവണ മാത്രമാണ് ലാൽറുവത്താര ബ്ലാസ്റ്റേഴ്സിനു വേണ്ടി കളത്തിലിറങ്ങിയത്. ആദ്യ സീസണുകളിൽ മികച്ച ഡിഫൻഡർ എന്ന് പേരെടുത്ത ലാൽറുവത്താര പിന്നീടുള്ള സീസണുകളിൽ നിറംമങ്ങിയിരുന്നു. ഇതോടെയാണ് താരവുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് തീരുമാനിച്ചത്.
അതേസമയം, നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ ഐഎസ്എൽ ക്ലബ് മുംബൈ സിറ്റി എഫ്സി വിടുന്നു. ഹൈദരാബാദ് എഫ്സിലേക്കാവും താരം കൂടുമാറുക എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തെ കരാറിലാവും ഓഗ്ബച്ചെ ഹൈദരാബാദിലെത്തുക. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നാണ് താരം കഴിഞ്ഞ സീസണിൽ മുംബൈയിലെത്തിയത്.
Story Highlights: lalruatthara joins odisha fc from kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here