Advertisement

കോവിസെല്‍ഫ്’ കിറ്റ്; രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി

June 4, 2021
Google News 3 minutes Read

കൊവിഡ് പരിശോധന സ്വയം നടത്താൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് ”കോവിസെല്‍ഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും കിറ്റ് ലഭിക്കും. മാത്രമല്ല, ഫ്ലിപ്പ്കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

”സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും കോവിസെൽഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്.” – മൈലാബിന്റെ മാനേജിംഗ് ഡയറക്ടർ ഹസ്മുഖ് റാവൽ പറഞ്ഞു.

സ്വയം കൊവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളിൽ അറിയാൻ സാധിക്കും.

Story Highlights: Mylab’s Covid self-testing kit to be available at shops within 2-3 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here