Advertisement

കുഴൽപ്പണകേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

June 4, 2021
Google News 1 minute Read

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ ഹർജിയിൽ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.

കേസ് പരിഗണിക്കുമ്പോൾ ഇഡി തങ്ങളുടെ നിലപാട് ഇന്ന് വ്യക്തമാക്കും. ഇഡി അന്വേഷണം നടത്തേണ്ടതില്ലെന്നും പൊലീസ് അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നുമാണ് ഇഡി ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിച്ചാൽ അന്വേഷിക്കാം എന്നുമായിരുന്നു ഇഡിയുടെ നിലപാട്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരൻ പറഞ്ഞു.

Story Highlights: kodakara case, ED

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here