വുഹാന്‍ ലാബ് ജീവനക്കാരുടെ ചികിത്സാരേഖ ചൈന പുറത്തുവിടണം; ആന്റണി ഫൗചി

ചൈനയില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഡോ. ഫൗചി വ്യക്തമാക്കി. ‘2019ല്‍ രോഗബാധിതരായ ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ എനിക്കു കാണണം. എന്തായിരുന്നു അവരുടെ അസുഖമെന്ന് കണ്ടെത്തേണ്ടതുണ്ട്.’ – ഫൗചി പറഞ്ഞു.
വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന തുടരുന്നതിനിടെയാണ് ഫൗചിയുടെ പ്രസ്താവന പുറത്തുന്നത്. 2019ല്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മാസം മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചില ജീവനക്കാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് ചൈന തുടരുന്നത്.
Story Highlights: Release “Medical Records” Of Wuhan Lab Workers – Dr Antony Fauci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here