വിജിലൻസ് വീട്ടിലെത്തിയത് റെയ്ഡിനല്ല; പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായെന്ന് അബ്ദുള്ളക്കുട്ടി

വിജിലൻസ് സംഘം വീട്ടിലെത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് ഷോ നടപ്പാക്കുന്നതിന്റെ മറവിൽ അഴിമതി നടന്നിട്ടുണ്ട്. ഇതിന് പ്രപോസൽ നൽകിയത് താനാണെങ്കിലും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
2016 ൽ കണ്ണൂർ എം.എൽ.എ ആയിരുന്ന സമയത്ത് കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലൻസ് റെയ്ഡ് നടത്തിയത്.വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേർന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്.
പദ്ധതിയിൽ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്.
Story Highlights: ap abdullakkuty,vigilance raid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here