Advertisement

പരിസ്ഥിതി ദിനത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് ആയുഷ് വകുപ്പ്

June 5, 2021
1 minute Read

ലോക പരിസ്ഥിതി ദിനത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് സംസ്ഥാന ആയുഷ് വകുപ്പ്. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനാണ് ആയുഷ് വകുപ്പ് ഈ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

രണ്ട് പദ്ധതികളാണ് ഇത്തവണ ആയുഷ് വകുപ്പ് നടപ്പിലാക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ട് ലക്ഷത്തിൽപരം ഔഷധ സസ്യങ്ങളുടെ വിതരണവും ഇന്ന് നടക്കും.

പൊതുജനങ്ങളിൽ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വർദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളിൽ നട്ടുവളർത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ലക്ഷ്യമെന്ന് വീണാ ജോർജ് പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ ആയുഷ് വകുപ്പിന് കീഴിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
കുട്ടനെല്ലൂരിലും പരിയാരത്തും ഉളള ഔഷധിയുടെ നഴ്സറികളിലാണ് ഔഷധി ഔഷധസസ്യ തൈകൾ സജ്ജമാക്കിയിരിക്കുന്നത്. ചന്ദനം, ദന്തപാല, കൂവളം, പലകപ്പയ്യാനി, അശോകം തുടങ്ങിയ നൂറിൽപരം ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങളുടെ ശേഖമാണ് ഔഷധി സജ്ജമാക്കിയത്. വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സ്വകാര്യ വ്യക്തികൾക്കും സൗജന്യ നിരക്കിൽ ഇത് വിതരണം ചെയ്യും.

Story Highlights: ayush departmemt, kerala govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top