Advertisement

പാഴ്‌വസ്തുക്കൾ പെറുക്കിവിറ്റ് സഹായമെത്തിക്കുന്ന ‘ചേർത്തല ഗാന്ധി’; അറിയാം ഈ പരിസ്ഥിതി സ്നേഹിയെ

June 5, 2021
Google News 0 minutes Read

ചേർത്തല ഗാന്ധി എന്നറിയപ്പെടുന്ന വർഗ്ഗീസ് എന്ന ഈ പരിസ്ഥിതി സ്‌നേഹി, പാഴ് വസ്തുക്കൾ പെറുക്കി വിൽക്കുന്നത് പാവങ്ങളെയും ക്യാൻസർ രോഗികളെയും സഹായിക്കാൻ. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ ചേർത്തല സ്വദേശിയുമായ എസ്.എൽ. വർഗ്ഗീസ് വഴിയിൽ നിന്നും പാഴ്‌വസ്തുക്കൾ പെറുക്കിയെടുത്ത് വിറ്റ് കിട്ടുന്ന പൈസ ഉപയോഗിച്ച് ഇതിനോടകം പത്ത് പേർക്കോളം പെൻഷനും നൽകി. പുലർച്ചെ 6 മണിയോടെ ചേർത്തല മുട്ടം പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാർക്കറ്റിലെ കടകൾക്ക് മുന്നിൽ ചേർത്തല ഗാന്ധിയെ പ്രതീക്ഷിച്ചിരിയ്ക്കുന്നത് കാർട്ടൻ ബോക്സ്കളും , പ്ലാസ്റ്റിക് കുപ്പിയും പാഴ്‌ പേപ്പറുകളുമാണ്.

കടകൾ നടത്തുന്നവർക്ക് അറിയാം ചേർത്തല ഗാന്ധിയുടെ ചാരിറ്റി പ്രവർത്തനം. അതുകൊണ്ട് കടയിലെ പാഴ് വസ്തുക്കൾ കളയാതെ സൂക്ഷിച്ചു വയ്ക്കും ചേർത്തല ഗാന്ധിയ്ക്ക് നൽകാൻ. വഴിയോരത്ത് കിടക്കുന്ന വസ്തുക്കളും പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ 10 മണിയോടെയാകും.

നാല് വർഷം മുമ്പ് പുരുഷൻ കവലയ്ക്ക് സമീപം ആശ്രയം ചാരിറ്റി ട്രസ്റ്റ് സംഘടിപ്പിച്ചതോടെ എല്ലാ മാസവും നിശ്ചിത തുക ട്രസ്റ്റിൽ നിക്ഷേപിയ്ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here