Advertisement

‘തലതിരിഞ്ഞ’ വര ആൽബിയുടെ തലവര മാറ്റി

June 5, 2021
Google News 0 minutes Read

തല തിരിച്ചു വരച്ച ഛായാചിത്രങ്ങൾ ആൽബി.എസ്.ജോണിൻറെ തലവര തന്നെ മാറ്റി. പ്രമുഖ വ്യക്തികളുടെ പടം വരച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് കുന്നിക്കോട് വെളിന്തറ വീട്ടിൽ ആൽബി.

ചെറുപ്പം മുതലേ ചിത്ര രചനയോട് വലിയ താല്പര്യമായിരുന്നെങ്കിലും മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. ലോക്ക്ഡൗണായി വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ പഴയ താല്പര്യം വീണ്ടും പൊടി തട്ടിയെടുക്കുകയായിരുന്നു.

ആദ്യം വരച്ച ചിത്രങ്ങൾക്ക് വലിയ പ്രോത്സാഹനം ലഭിച്ചതോടെയാണ് കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here