Advertisement

ഉയരങ്ങളിൽനിന്ന്​ കാഴ്​ച കാണാം; ബുർജ്​ ഖലീഫയെയും ഷാങ്​ഹായ്​ ടവറിനെയും പിന്നിലാക്കാൻ പുതിയ കെട്ടിടം

June 5, 2021
Google News 1 minute Read

ആധുനിക കാലഘട്ടത്തിൽ മനുഷ്യർ സൃഷ്​ടിച്ച ലോകാത്​ഭുതങ്ങളാണ്​ ദുബൈയിലെ ബുർജ്​ ഖലീഫയും ചൈനയിലെ ഷാങ്​ഹായ്​ ടവറുമെല്ലാം. ഈ കെട്ടിടങ്ങൾക്ക്​ മുകളിൽനിന്നുള്ള കാഴ്​ച ആരെയും കൊതിപ്പിക്കുന്നതാണ്​.

നിലവിൽ ലോകത്തിലെ ഏറ്റവും ഉയരത്തിൽ കാഴ്​ചക്കാർക്കുള്ള ഗാലറിയുള്ളത്​ ഷാങ്​ഹായ്​ ടവറിലാണ്. എന്നാൽ, ഇതിനെ മറികടക്കുന്ന പുതിയ കെട്ടിടമാണ്​ റഷ്യയിൽ നിർമിക്കുന്നത്​.

സെൻറ്​ പീറ്റേഴ്‌സ്ബർഗിലാണ്​ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം നിർമിക്കുക​. 2306 അടി ഉയരമുള്ള ഈ കെട്ടിടത്തിൻെറ പേര്​​ ‘ലക്ത സെൻറർ II’ എന്നാണ്​. കെറ്റിൽ കളക്ടീവ് എന്ന സ്കോട്ടിഷ് കമ്പനിയാണ്​ ഇതിൻെറ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്​.

2722 അടി ഉയരമുള്ള ദുബൈയിലെ ബുർജ്​ ഖലീഫയാണ്​ നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാണ്​. ഇതിലെ നിരീക്ഷണ ഡെക്ക്​ 1844 അടി ഉയരത്തിലാണുള്ളത്​. രണ്ടാം സ്​ഥാനത്തുള്ള ബുർജ്​ ഖലീഫയിലെ ഗാലറി​ 1,823 അടി ഉയരത്തിലാണ്​. ഇവ രണ്ടിനെയുമാണ്​ ലക്​താ സെൻറർ II മറികടക്കുക.

സെൻറ്​ പീറ്റേഴ്‌സ്ബർഗിൽ നിലവിൽ ലക്താ സെൻറർ എന്ന പേരിൽ കെട്ടിടമുണ്ട്​. യൂ​റോപ്പിലെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടത്തിൻെറ ഉയരം 1,517 അടിയാണ്​. ഇതേ പേരിൽ മറ്റൊരു കെട്ടിടമുള്ളതിനാലാണ്​ പുതിയതിനെ ലക്ത സെൻറർ II എന്ന് വിളിക്കുന്നത്​. സെൻറ്​ പീറ്റേഴ്‌സ്ബർഗിൻെറ പ്രാന്തപ്രദേശത്താണ് ഈ കെട്ടിടം ഉയരുക.

എല്ലാവിധ ഊർജങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ്​ കെട്ടിടം രൂപകൽപ്പന ചെയ്​തിരിക്കുന്നതെന്ന്​ കെറ്റിൽ കളക്ടീവിൻെറ ലീഡ് ഡിസൈനർ ടോയ് കെറ്റിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here