Advertisement

ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഇനി മലേഷ്യയിൽ; ചൈനയുടെ ഷാങ്ഹായ് ടവറിനെ പിന്തള്ളിയാണ് ഈ നേട്ടം…

December 9, 2021
Google News 2 minutes Read

ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം പണി കഴിപ്പിച്ച് മലേഷ്യ. ചൈനയുടെ ഷാങ്ഹായ് ടവറിനെ പിന്തള്ളിക്കൊണ്ടാണ് ‘മെർടെക്ക 118’ എന്ന കെട്ടിടം മലേഷ്യയിൽ ഒരുങ്ങിയിരിക്കുന്നത്. 2227 അടി ഉയരമുള്ള കെട്ടിടം ക്വാലാലമ്പൂരിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ഇതിൽ 118 നിലകളാണ് ഉള്ളത്. എന്നാൽ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന സ്ഥാനം ഇപ്പോഴും ബുർജ് ഖലീഫയാണ് സ്വന്തമാക്കിയിരിക്കുന്നത്. എൻജിനീയറിങ് മേഖലയിൽ മലേഷ്യയുടെ ഏറ്റവും വലിയ നേട്ടമാണ് ഇതെന്ന് മലേഷ്യൻ പ്രധാനമന്ത്രിയായ ഇസ്മയിൽ സബ്രി യാക്കൂബ് പറയുന്നു. ഇതുവരെ ഈ സ്ഥാനം സ്വന്തമാക്കിയ ഷാങ്ഹായ് ടവറിന്റെ ഉയരം 2073 അടിയാണ്.

മെർറ്റക്ക ടവറിന്റെ ആകെ വിസ്തീർണം 3.1 ദശലക്ഷം ചതുരശ്ര അടിയാണ്. അതിൽ തന്നെ ഷോപ്പിംഗ് മാൾ, ആരാധനലായം, ഹോട്ടൽ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിൽ പകുതിയിലേറെ ഭാഗവും ഓഫീസുകൾക്കായി മാറ്റി വെച്ചിരിക്കുകയാണ്. നാലേക്കർ വിസ്തൃതമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടവറിലേക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യവും അവിടെ ഏർപ്പാടാക്കിയിട്ടുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

2010 ൽ ടവറിന്റെ നിർമ്മാണത്തെ കുറിച്ച് തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അഞ്ചു വർഷം മുമ്പാണ് നിർമ്മാണത്തിനായി തീരുമാനം എടുത്തത്. ഇതിനിടക്ക് കയറിവന്ന കൊവിഡ് പ്രതിസന്ധിയും നിർമാണം വൈകാൻ കാരണമായി. പൊതുവെ ഉയരമുള്ള കെട്ടിടങ്ങൾ മലേഷ്യയുടെ പ്രത്യേകതയാണ്. ഈ കാര്യത്തിൽ ലോകത്തിൽ തന്നെ പതിമൂന്നാം സ്ഥാനമാണ് മലേഷ്യക്കുള്ളത്.

മലേഷ്യൻ തനത് ശൈലിയിലും ത്രികോണാകൃതിയിലുള്ള ഗ്ലാസ്സുകൾ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നിരവധി ശിൽപികളുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ കെട്ടിടം.

Story Highlights : World’s second tallest building tops out in Malaysia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here