2500 ബോൺസായ് ചെടികൾക്കൊണ്ടൊരു ചെറു വനം; പരിസ്ഥിതി ദിനത്തിൽ മാതൃകയായി സോഹൻ ലാൽ ദ്വിവേദി

പരിസ്ഥിതി ദിനത്തിൽ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട 2500 ഓളം ബോൺസായ് ചെടികൾക്കൊണ്ട് ടെറസിൽ ഒരു ചെറു വനം സൃഷ്ടിച്ചു കയ്യടി വാങ്ങിയിരിക്കുകയാണ്, മധ്യപ്രദേശ് സ്വദേശി സോഹൻ ലാൽ ദ്വിവേദി.
250 ഓളം ബോൺസായ് മരങ്ങൾ വളർത്തിയ മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീയാണ് സോഹൻ ലാൽ ദ്വിവേദിക്ക് പ്രചോദനമായത്. ഒരു പത്ര ലേഖനത്തിൽ അവരെക്കുറിച്ച് വായിക്കുകയും സമാനമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദ്വിവേദി.
“ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ്, മുംബൈയിൽ 250 ബോൺസായ് മരങ്ങൾ വളർത്തിയ ഒരു സ്ത്രീയെക്കുറിച്ച് ഞാൻ പത്രത്തിൽ ഒരു ലേഖനം വായിച്ചു. അവരിൽ നിന്നാണ് എനിക്ക് പ്രചോദനമായത്, ഞാനും ആരംഭിച്ചു, ഇപ്പോൾ എന്റെ വീട്ടിൽ 2500 ലധികം ഉണ്ട്,” സോഹൻ ലാൽ ദ്വിവേദി പറഞ്ഞു.
സൗന്ദര്യാത്മക ഗുണങ്ങളാൽ പ്രശംസിക്കപ്പെടുന്ന ബോൺസായ് സസ്യങ്ങൾ പൂർണ്ണ വലുപ്പത്തിലുള്ള വൃക്ഷങ്ങളുടെ ചെറുപതിപ്പുകളാണ്. ആപ്പിൾ, ജാമുൻ, പിയർ, പുളി എന്നിവയിൽ നിന്ന് സോഹൻ ലാൽ ദ്വിവേദിക്ക് 40 വ്യത്യസ്ത തരം സസ്യങ്ങളുണ്ട്.
“ഞാൻ മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്തിരുന്നു, എന്റെ ശമ്പളവും ഈ പ്ലാന്റുകൾക്കായി ചെലവഴിച്ചു. മരങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും അകലം പാലിക്കാൻ ആളുകൾ ആഗ്രഹിക്കുന്ന ഒരു സമയത്ത്, പച്ചപ്പ് നിറഞ്ഞ എന്റെ ടെറസിൽ ഞാൻ ധാരാളം സമയം ചെലവഴിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് പോലും ദ്വിവേദിയെ ബാധിച്ചില്ല കാരണം തൻറെ മുഴുവൻ സമയവും ചെടികളുടെ കൂടെയാണ് ചിലവിട്ടത് എന്ന് സോഹൻ ലാൽ ദ്വിവേദി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here