Advertisement

മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി

June 5, 2021
Google News 0 minutes Read

മലയാളം സംസാരിക്കുന്നതിന്​ നഴ്​സു​മാര്‍ക്ക്​ വിലക്കേര്‍പ്പെടുത്തി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി. തൊഴില്‍ സമയത്ത്​ നഴ്​സിങ്​ ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത്​ രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്​ വിശദീകരിച്ചാണ്​​ ഡല്‍ഹിയിലെ ജി.ബി പന്ത്​ ആശുപത്രി അധികൃതര്‍ മലയാളത്തിന്​ വി​ലക്കേര്‍പ്പെടുത്തി ​സര്‍ക്കുലര്‍ ഇറക്കിയത്​.

തൊഴില്‍ സമയത്ത്​ ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ്​ ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും​ മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു​. ആശുപത്രിയില്‍ പഞ്ചാബ്​, ഹരിയാന, രാജസ്​ഥാന്‍, മിസോറം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്​. ഇവിടെ നിന്നുള്ളവര്‍ ആ​ശയവിനിമയം നടത്തുന്നത്​ അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്​സുമാര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here