Advertisement

‘നാളേയ്‌ക്കൊരു മരം’ ട്വന്റിഫോർ ക്യാംപെയിൻ; ഔദ്യോഗിക വസതിയിൽ മരം നട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ

June 5, 2021
Google News 1 minute Read

ട്വന്റിഫോർ പരിസ്ഥിതി ക്യാംപെയിനിന്റെ ഭാഗമായി ഡൽഹിയിലെ ഔദ്യോഗിക വസതിയുടെ മുറ്റത്താണ് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരൻ മരത്തൈ നട്ടത്. പ്രകൃതിയോടൊത്ത് ജീവിക്കേണ്ടതിന്റെയും വനങ്ങൾ നശിപ്പിക്കാതിരിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ പരിസ്ഥിതി ദിനം ഓർമ്മിപ്പിക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു.

‘കേരളം രണ്ട് മഹാപ്രളയങ്ങളെ നേരിട്ട പശ്ചാത്തലത്തിലാണ് ഇത്തവണ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ വനവിസ്തൃതിയുടെ കാര്യത്തിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ കൂടി പശ്ചാത്തലത്തിലാണ് പരിസ്ഥിതിദിനം. എക്കാലത്തും പ്രകൃതിയോട് സമരസരപ്പെട്ടാണ് നമ്മൾ ജീവിക്കേണ്ടത് എന്നും വി മുരളീധരൻ പറഞ്ഞു.’

Story Highlights: world environment day, v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here