കേന്ദ്രം ഇന്ധനവിലക്കയറ്റം നിയന്ത്രിക്കണം ; നിതി ആയോഗ് ഉപാധ്യക്ഷന്‍

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാജീവ് കുമാര്‍ പറഞ്ഞു.
പണപ്പെരുപ്പം സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. വാക്സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉല്‍പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
Story Highlights: Neeti Ayog , Rajeev Kumar, Fuel Price hike , Central GOVT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here