കെ. സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥനാര്‍ത്ഥി വി.വി രമേശന്റെ പരാതി ജില്ലാ പൊലീസ് മേധാവി ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
തെരഞ്ഞെടുപ്പ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ കോടതി അനുമതിയോടു കൂടി മാത്രമെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ബി.ജെ.പി പണം നല്‍കിയെന്ന വെളിപ്പെടുത്തലിന് ശേഷവും സുന്ദര കര്‍ണാടകത്തില്‍ തന്നെ തുടരുകയാണ്. സംസ്ഥാന അധ്യഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തെ തോല്‍വിക്കു പിന്നാലെ പണ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൂടി ഉയര്‍ന്നതോടെ ബി.ജെ.പി ജില്ലാ ഘടകത്തിനുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത തെളിയുകയാണ്.
Story Highlights: k sundharam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here