Advertisement

പ്രധാനമന്ത്രി പരിസ്ഥിതി ദിന പരിപാടിയില്‍ പങ്കെടുക്കും

June 5, 2021
Google News 2 minutes Read
PM Congratulate Praveen Kumar

ലോക പരിസ്ഥിതി ദിനമായ ശനിയാഴ്ച നടക്കുന്ന പരിസ്ഥിതി ദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാകും അദ്ദേഹം പങ്കെടുക്കുക. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങള്‍ വര്‍ധിപ്പിക്കല്‍ ‘ എന്നതാണ് ഈ വര്‍ഷത്തെ പരിപാടിയുടെ പ്രമേയം.

തുടര്‍ന്ന് കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തും. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ ‘2020-2025 ഓടെ ഇന്ത്യയില്‍ എഥനോള്‍ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്’ പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രില്‍ 1 മുതല്‍ 20% വരെ എഥനോള്‍ മിശ്രിത പെട്രോള്‍ വില്‍ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഇ 20 വിജ്ഞാപനം, ഉയര്‍ന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്കായുള്ള ബിഐഎസ് സവിശേഷതകള്‍ സംബന്ധിച്ച ഇ 12, ഇ 15 വിജ്ഞാപനങ്ങള്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും.

Story Highlights: narendra modi, world environment day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here