Advertisement

കണ്ടൽക്കാടുകൾ നശിപ്പിക്കൽ; ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി

June 6, 2021
Google News 1 minute Read

കോഴിക്കോട് എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർക്കെതിരെ പരാതി.

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. റോഡ് നിർമ്മിക്കാൻ വേണ്ടി കണ്ടൽക്കാടുകൾ നശിപ്പിച്ച് തോട് നികത്തുവെന്നാണ് പരാതി. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. നേരത്തെ റവന്യൂ വകുപ്പിനും നാട്ടുകാർ പരാതി നൽകിയിരുന്നു.

പരാതി പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. എന്നാൽ കണ്ടൽക്കാടുകൾ നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോ മാനേജരുടെ പ്രതികരണം.

Story Highlights: kandalkkadu, elathur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here